വാഷിംഗ്ടൺ ഡിസി: കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക കൽപന ചൗള അമേരിക്കയുടെ നായികയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബഹിരാകാശ ഗവേഷണത്തിനു സ്വയം സമർപ്പിച്ച കൽപ്പനയുടെ ജീവിതം ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യൻ, പസഫിക് ദ്വീപ് വംശജരായ അമേരിക്കക്കാരുടെ പൈതൃകസ്മരണയ്ക്കുള്ള മാസമായി മേയ് മാസത്തെ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചായിരുന്നു ട്രംപിന്റെ പരാമർശം.