ഫുട്ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര്‍ ഗോളുകള്‍. ഹെഡ്ഡര്‍ സ്പെഷലിസ്റ്റുകള്‍ വരെ ലോക ഫുട്ബോളിലുണ്ട്. ഗോള്‍പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്ബോള്‍ ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്.
എന്നാല്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ ഇപ്പോള്‍ പ്രൈമറി തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ചിരിക്കുകയാണ്.
ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രെയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് ഗ്ലാസ്കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്.
ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്ബോള്‍ അസോസിയേഷനുകള്‍ എത്തിയത്.
ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച് പ്രശസ്ത കോച്ചായ ഡോ. മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ്.