ദേ​ശീ​യ​പാ​ത നി​ർ​മാ​ണം; ക​ലു​ങ്ക് കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ  വീ​ണ് യുവാവിന് ദാ​രു​ണാ​ന്ത്യം

പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യ്ക്ക് വേ​ണ്ടി നി​ര്‍​മി​ക്കു​ന്ന ക​ലു​ങ്കി​നാ​യി എ​ടു​ത്ത കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ത​ളി​പ്പ​റ​മ്പ് ആ​ലി​ങ്കീ​ല്‍ തി​യേ​റ്റ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ഞ്ഞി​മം​ഗ​ലം ആ​ണ്ടാം​കൊ​വ്വ​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്ത ബാ​വു വ​ള​പ്പി​ല്‍ റി​യാ​സ് വാ​ബു (34) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

പി​ലാ​ത്ത​റ വി​ള​യാം​ങ്കോ​ട് എം​ജി​എം കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന ജം​ഗ്ഷ​നി​ല്‍ ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച സ​ര്‍​വീ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​തു​വ​ഴി വ​ന്ന ഒ​രു ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ര​നാ​ണ് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റ് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ര്‍​ത്തി പ​രി​ശോ​ധി​ച്ച​ത്.

ഒ​രാ​ള്‍ കു​ഴി​യി​ൽ വെ​ള്ള​ക്കെ​ട്ടി​ല്‍ കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് ഉ​ട​ന്‍ പ​രി​യാ​രം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പ​രേ​ത​നാ​യ കാ​ന​ത്തി​ല്‍ മൊ​യ്തീ​ന്‍-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച റി​യാ​സ് വാ​ബു. ഭാ​ര്യ: ജാ​സ്മി​ൻ (കു​ഞ്ഞി​മം​ഗ​ലം). മ​ക്ക​ള്‍: ഷി​യാ ഫാ​ത്തി​മ, ആ​യി​ഷ ജ​ന്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സാ​ദ് വാ​ബു(​യാ​റ ബോ​ട്ടി​ക്, ത​ളി​പ്പ​റ​മ്പ്), നൗ​ഷാ​ദ്, ഇ​ഫ്ത്തി​ക്ക​ര്‍ (ഹൈ​വേ സ​ര്‍​വീ​സ് സ്റ്റേ​ഷ​ന്‍), റൗ​ഫ്, മ​റി​യം​ബി (പു​ഷ്പ​ഗി​രി), നാ​ദി​റ (ചെ​ന​യ​ന്നൂ​ര്‍).

Related posts

Leave a Comment