പോത്തൻകോട്: കൊയ്ത്തൂർക്കോണത്ത് വിവാഹസത്കാരത്തിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ സംഘർഷം. ഇന്നലെ കൊല്ലം സ്വദേശിനിയുടെയും കൊയ്ത്തൂർക്കോണം സ്വദേശിയുടെയും വിവാഹമായിരുന്നു നടന്നത്. വധുവിന്റെ വീട്ടുകാർ വിവാഹം കഴിഞ്ഞ് വൈകുന്നേരത്തോടെ വീട്ടിലെത്തി.
സത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷം നടന്നതെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു. സംഘർഷത്തെത്തുടർന്ന് വധുവിന്റെ ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്തതായി പോത്തൻകോട് സിഐ എസ്.ഷാജി പറഞ്ഞു.