വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ പ്രിയ നടനും എംഎൽഎയുമായ മുകേഷിന്റെ മകൻ ശ്രാവണ്‍ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കല്യാണം എന്നാണ്.
ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഞായറാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിശിഷ്ടാതിഥി. കെ. കെ. രാധാ മോഹൻ, ഡോ. ടി. കെ. ഉദയ ഭാനു, രാജേഷ് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മുകേഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്.