കുടുംബം കലക്കി കല്യാണ ബ്രോക്കറുടെ വീരപരാക്രമങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുകയാണ് കല്യാണമാമൻ എന്ന കൊച്ചു സിനിമ. ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ. എം. മാത്യു പാലാ നിർമിക്കുന്ന ഈ സിനിമ നിയോഗം, ഡോളർ, സോളാർ സ്വപ്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജു ജോസഫ് സംവിധാനം ചെയ്യുന്നു.കോമഡിക്ക് പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ.എം. മാത്യു പാലാ നിർമിക്കുന്ന കല്യാണമാമൻ രാജു ജോസഫ് സംവിധാനം ചെയ്യുന്നു.
കഥ, തിരക്കഥ, സംഭാഷണം – മിത്രങ്കരി സജയകുമാർ, കാമറ – അനന്തഗോപാൽ, എഡിറ്റിംഗ് – ജിക്കു മോൻ, കല – സജിത്ത് മേവട, മേക്കപ്പ് – ബിബൻ കൂടല്ലൂർ, പശ്ചാത്തല സംഗീതം – ലാൽത്രയം ഓഡിയോസ്, സഹസംവിധാനം – സാജൻ ജോസഫ്, ഇ.കെ. മനോജ് കോട്ടയം, പ്രൊഡക്ഷൻ കണ്ട്രോളർ – ജോഷി കൊല്ലപ്പള്ളി, പി.ആർ.ഒ. – അയ്മനം സാജൻ. സജയകുമാർ മിത്രങ്കരി, കെ. എം. മാത്യു പാല, മനോജ് കോട്ടയം, രാജീവ് കുമ്മനം, ജോസ് പാല, ജോഷി, വൽസലാമേനോൻ, ഐശ്വര്യ രാജീവ്, ബിസ്മി, സുകന്യ എന്നിവർ അഭിനയിക്കുന്നു.
-അയ്മനം സാജൻ