തിരുവനന്തപുരം: പപ്പടത്തിനും സാമ്പറിനും ഉപ്പിനും വേണ്ടിയുള്ള തല്ല് കല്ല്യാണ വീടുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ അയൽവാസിയായ തന്നെ കല്ല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് ഒരു തല്ലുണ്ടാകുന്ന് ഇതാദ്യമായിരിക്കും. ബാലരാമപുരത്തെ കല്ല്യാണത്തല്ല് വാർത്ത സമൂഹ മാധ്യമത്തിൽ വൈറലാകുവകാണ്.
ബാലരാമപുരത്ത് കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലിൽ പോലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക് തുടങ്ങി കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കല്യാണം വിളിച്ചില്ലെന്നാരോപിച്ച് അയൽവാസിയായ അഭിജിത്താണ് പ്രശ്നങ്ങൾ ഉണ്ടാക്കിത്.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ശനിയാഴ്ച രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.
സംഭവത്തിൽ വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.