കട്ടപ്പന: കല്യാണത്തണ്ട് റവന്യു ഭൂമിയിലെ കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തടയുമെന്ന് കോൺഗ്രസ്. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60ൽ സർവ്വേ നമ്പർ -19ൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
ആറരപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനു പകരം അവരെ ഇറക്കിവിടാൻ ശ്രമിക്കുകയാണ്. കല്യാണതണ്ടിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സർക്കാർ പുൽമേട് എന്ന് ബോർഡ സ്ഥാപിച്ചിരുന്നു.
ഒരു കാരണവശാലും ഇവിടെ നിന്ന് ആരെയും കുടിയൊഴിപ്പിക്കാനനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി, കെ പി സി സി സെക്രട്ടറി തോമസ രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കല്യാണത്തണ്ട് സന്ദർശിച്ച് ബോർഡ് പിഴുതെറിയുകയും പാർട്ടിയുടെ കൊടി കുത്തുകയു ചെയ്തു.