ക​ല്യാ​ണം മു​ട​ക്കി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ്! എന്നാല്‍ ഒരുനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ ചെറുപ്പക്കാര്‍ക്കു വരുന്ന ആലോചനകളും മുടങ്ങുന്നതു പതിവായാല്‍ എന്തു ചെയ്യും?

മ​ങ്കൊ​മ്പ്: വി​വാ​ഹാ​ലോ​ച​ന​ക​ളും, ആ​ലോ​ച​ന​ക​ളു​ടെ മു​ട​ക്ക​വും യു​വാ​ക്ക​ളു​ള്ള ഏ​തൊ​രു നാ​ട്ടി​ലും പ​തി​വാ​ണ്.

മു​ട​ങ്ങു​ന്ന വി​വാ​ഹ​ങ്ങ​ളി​ൽ ആ​രു​ടെ​യെ​ങ്കി​ലും ഇ​ട​പെ​ട​ൽ മൂ​ല​മു​ണ്ടാ​വ​യും കാ​ണാം. നാ​ടാ​യാ​ൽ ക​ല്യാ​ണാ​ലോ​ച​ന​ക​ളും മു​ട​ക്ക​ലും ഉ​ണ്ടാ​കാ​മെ​ന്നു സാ​രം.

എ​ന്നാ​ൽ ഒ​രു​നാ​ട്ടി​ലെ മു​ഴു​വ​ൻ ചെ​റു​പ്പ​ക്കാ​ർ​ക്കും വ​രു​ന്ന അ​ത്ര​യും ആ​ലോ​ച​ന​ക​ളും മു​ട​ങ്ങു​ന്ന​തു പ​തി​വാ​യാ​ൽ എ​ന്തു ചെ​യ്യും. ?

നാ​ട്ടി​ലെ യു​വാ​ക്ക​ൾ ഉ​ണ​ർ​ന്നെ​ഴു​നേ​ൽ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ട​നാ​ട്ടി​ലെ വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​തി​വാ​യി വി​വാ​ഹം മു​ട​ങ്ങു​ന്ന യു​വാ​ക്ക​ൾ അ​ന്വേ​ഷ​ണ​വും പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കു​ട്ട​നാ​ടി​ന്‍റെ ഭൂ​മി​ശാ​സ്്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ൾ മൂ​ലം ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ചെ​റു​പ്പ​ക്കാ​ർ ഒ​രു വി​വാ​ഹാ​ലോ​ച​ന ത​ര​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ ഏ​റെ​ക്കു​റെ ധാ​ര​ണ​യി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടെ​ന്നൊ​രു ദ​ിവ​സം വ​ധു​വി​ന്‍റെ ആ​ളു​ക​ൾ ആ​ലോ​ച​ന​യി​ൽനി​ന്നു പി​ൻ​മാ​റു​ന്ന​തു പ​തി​വാ​കു​ന്നു.

ആ​റോ​ളം ആ​ലോ​ച​ന​ക​ൾ വ​രെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​യ ചെ​റു​പ്പ​ക്കാ​ർ പ്ര​ദേ​ശ​ത്തു​ണ്ട്. ഇ​തെ​ത്തു​ട​ർ​ന്നു യു​വാ​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു പ​റ്റം ആ​ളു​ക​ളു​ടെ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് വി​വാ​ഹ​ങ്ങ​ൾ മു​ട​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​യി.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നി​ലു​ള്ള വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ ക​ല്യാ​ണം മു​ട​ക്കി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പാ​യി ഫ്‌​ള​ക്‌​സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ നാ​ലാ​ൾ കൂ​ടു​ന്ന ക​വ​ല​യാ​യ പു​ളി​ൻ​ചു​വ​ട് ജ​ഗ്ഷ​നി​ലാ​ണ് ഫ്‌​ള​ക്‌​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഫ്‌​ള​ക്‌​സ് ബോ​ർ​ഡി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പി​ങ്ങ​നെ.

ക​ല്യാ​ണം മു​ട​ക്കി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്… നാ​ട്ടി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ക​ല്യാ​ണം മു​ട​ക്കു​ന്ന ക​ല്യാ​ണം മു​ട​ക്കി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്.

ആ​ളെ തി​രി​ച്ച​റി​ഞ്ഞാ​ൽ നി​ങ്ങ​ളു​ടെ പ്രാ​യം, ജാ​തി, മ​തം, രാ​ഷ്ട്രീ​യം എ​ന്നി​വ നോ​ക്കാ​തെ അ​ത് ഏ​ത് ച​ങ്ങാ​തി​യു​ടെ ത​ന്ത​യാ​യാ​ലും ത​ള്ള​യാ​യാ​ലും വീ​ട്ടി​ൽ ക​യ​റി ത​ല്ലു​ന്ന​താ​യി​രി​ക്കും.

എ​ന്നാ​ൽ ഫ്‌​ള​ക്‌​സ് വ​ച്ച ന​ട​പ​ടി​യി​ൽ അ​തൃ​പ്തി തോ​ന്നി​യ​വ​രി​ൽ ആ​രോ ഏ​റെ താ​മ​സി​യാ​തെ ത​ന്നെ ഇ​തു കീ​റി​ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യു​മാ​ണ്.

Related posts

Leave a Comment