മൊട്ടരാജേന്ദ്രനും പവർ സ്റ്റാർ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് മോഹന. മലയാളിയായ നവാഗത നടി കല്യാണി നായരാണ് ചിത്രത്തിലെ ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ മൊട്ട രാജേന്ദ്രനെ കല്യാണി ചുംബിക്കേണ്ട രംഗമുണ്ടായിരുന്നു.
എന്നാൽ ആ രംഗത്തിൽ അഭിനയിക്കാൻ കല്യാണി തയ്യാറായില്ല. അശ്ലീലമായൊരു ചുംബനമോ, ലിപ് ലോക്കോ ഒന്നുമായിരുന്നില്ല ആ രംഗം. പക്ഷെ നടി ആ ഭാഗത്ത് അഭിനയിക്കാൻ മടിച്ചു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ കല്യാണി ഭയക്കുകയായിരുന്നുവത്രെ.ഇതേത്തുടർന്ന് നടിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അണിയറക്കാർ സംസാരിച്ചു നോക്കി. ഈ സിനിമ തന്നെ താൻ ഉപേക്ഷിക്കുകയാണെന്ന് നടി പറഞ്ഞുവത്രേ.
സംവിധായകൻ ആനന്ദ് സംസാരിച്ചിട്ടും നടി ചുംബനരംഗത്ത് അഭിനയിക്കാൻ തയാറായില്ല. സംസാരത്തിന്റെ ശബ്ദം മുറിയിൽ നിന്ന് ഉയർന്നു വന്നപ്പോൾ അതൊരു തർക്കമായി പോലും വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ ആ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് കേൾക്കുന്നത്