പ്രിയദർശന്റെയും ലിസിയുടെ മകൾ കല്യാണി നായികയാകുന്നു. വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ഹലോ എന്ന ചിത്രത്തിലാണ് കല്യാണി നായികയാകുന്നത്. നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ചിത്രം നിര്‍മിക്കുന്നത്. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ് വിനോദ്.
പ്രിയദർശന്റെ മകൾ കല്യാണി നായികയാകുന്നു
