സിനിമയൊന്നുമല്ല പ്രണവിന്റെ ലക്ഷ്യം, സ്വന്തമായി ഒരു വലിയ ഫാമും അതില്‍ നിറയെ പക്ഷികളും മൃഗങ്ങളും, പലപ്പോഴും യാത്ര ലോറിയിലും മറ്റുമാണ്, പ്രണവിനെപ്പറ്റി കല്യാണിക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയായി പറന്നു നടക്കുന്നൊരു വാര്‍ത്തയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും തമ്മില്‍ പ്രണയത്തിലാണെന്നും അവര്‍ ഉടന്‍ വിവാഹിതരാകുമെന്നും ഉള്ള വാര്‍ത്ത. ഇതിനെക്കുറിച്ച് അടുത്ത ദിവസം ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ കല്യാണി പ്രതികരിക്കുകയും ചെയ്തു. കല്യാണ് പറയുന്നതിങ്ങനെ- പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചുതന്നത്. ഞാന്‍ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആര്‍ക്കും പിടികൊടുക്കില്ല.

അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാന്‍ പോലും പലപ്പോഴും മറക്കും. ആദി’ കണ്ടപ്പോള്‍ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണ് അതെന്നാണ്. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. ‘ആദി’ കഴിഞ്ഞു ഹിമാലയത്തില്‍ പോയത് എന്തിനാണെന്നോ? അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയെന്ന്. മൗണ്ടന്‍ ക്ലൈംബിങ്ങിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് യാത്ര.

അഞ്ഞൂറു രൂപയേ കൈയില്‍ കാണൂ. ലോറിയിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് പോകുക. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്നാകും ചോദ്യം. സിനിമയൊന്നുമല്ല, ഒരു ഫാം ആണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്.

Related posts