പ്രിയദര്‍ശന്റെയും ലിസിയുടെയും മകള്‍ കല്യാണി നായികയാകുന്ന തെലുങ്ക് ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനിയാണ് നായകന് . സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിന്റെ പ്രധാന അതിഥി പ്രിയദര്ശന് ആയിരുന്നു.
ചടങ്ങിനിടെ പ്രിയദര്ശന് വികാരധീനനായി. കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേട്ടാണ് പ്രിയന് വികാരധീനനായത്. തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നല്കിയ പിന്തുണ കൊണ്ടാണെന്നും കല്ല്യാണി പ്രിയദര്ശന് പറഞ്ഞു. നല്ലൊരു തുടക്കം നല്കിയ സംവിധായകന് വിക്രം കുമാറിനും നാഗാര്‍ജുനയ്ക്കും കൂടെ അഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു.