മലയാള സിനിമയിൽ അരങ്ങേറാൻ കാത്തിരുന്ന പ്രിയദർശന്റെ പുത്രിയുടെ ആഗ്രഹം മാറ്റിമറിച്ചത് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന. “”തെലുങ്ക് ചിത്രമായ ഹലോയിലേക്ക് എന്നെ വിളിച്ചത് നാഗാർജുനയാണ്. അദ്ദേഹം എന്നെ വിളിച്ച് ഈ വേഷം ചെയ്യണമെന്നു പറയുന്പോൾ നോ പറയാൻ തോന്നിയില്ല. അതുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറാനുള്ള എന്റെ ആഗ്രഹം മാറ്റിവച്ച് തെലുങ്കിൽ അഭിനയിക്കാൻ തീരുമാനിച്ചത്”-പ്രിയദർശന്റെ മകൾ കല്യാണി പറയുന്നു.
നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകന്. നാഗാർജുനയുടെ ക ുടുംബവുമായി തന്റെ കുടുംബത്തിന് അത്രയ്ക്ക് അടുപ്പമുണ്ട്. അതുകൊണ്ടാണ് ഹലോയിൽ അഭിനയിക്കാം എന്നു സമ്മതിച്ചതെന്നും കല്യാണി പറയുന്നു. തെലുങ്ക് സിനിമാ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് ഹലോയുടെ ട്രെയിലർ ഇപ്പോൾ.