റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്! സിനിമയും യാത്രയുമൊന്നുമല്ല, പ്രണവിന്റെ സ്വപ്‌നം; പ്രിയ സുഹൃത്തിനെക്കുറിച്ച് കല്ല്യാണി പ്രിയദര്‍ശന്‍ പറയുന്നു

ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്തെന്ന് അറിയാന്‍ പോലും നില്‍ക്കാതെ ഹിമാലയത്തിലേക്ക് നാടുവിട്ട പ്രണവ് മോഹന്‍ലാലിനെ കൗതുകത്തോടെയാണ് മലയാളികള്‍ വീക്ഷിച്ചത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മറ്റാര്‍ക്കും എന്തിന് അച്ഛനായ മോഹന്‍ലാലിന് പോലും അറിയാത്ത രഹസ്യം കളികൂട്ടുക്കാരിയായ കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ഇക്കാര്യം വെളിപ്പെടുത്തിയത്. കല്ല്യാണിയുടെ വാക്കുകള്‍ ഇങ്ങനെ…

ആദി കണ്ടപ്പോള്‍ തനിക്ക് തോന്നിയത് അപ്പുവിന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണതെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു, റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്. അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റ് ആയി പോയി, മൗണ്ട് ക്ലൈംബിംഗ് നടത്തി കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്നു യാത്ര. ആകെ അഞ്ഞൂറ് രൂപയെ കൈയില്‍ കരുതുകയുള്ളു.

ലോറിയിലും, മറ്റ് വണ്ടികളിലും ലിഫ്റ്റ് ചോദിച്ച് പോകുന്നതാണ് പതിവ്. കൈയ്യില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാന്‍ പറയും. പ്രണവിന് സിനിമയിലൊന്നുമല്ല, ഒരു ഫാം നിര്‍മ്മിക്കുക എന്നതാണ് സ്വപ്നം. നിറയെ മരങ്ങളും, പക്ഷികളും, പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു കാട്. ആരെയും ഉപദേശിക്കാന്‍ ഇഷ്ടമില്ലാത്ത അപ്പുവിന് ആരുടെയും ഉപദേശം കേള്‍ക്കുന്നതും ഇഷ്ടമല്ല. പ്രണവിന്റെ ഇഷ്ടകൂട്ടുകാരിയായ കല്യാണി പറയുന്നു.

 

Related posts