മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ വിവാഹ മോചനം. വേര്‍പിരിഞ്ഞെങ്കിലും മക്കളുടെ വിഷയങ്ങളില്‍ ഇരുവരും അതീവ ശ്രദ്ധാലുക്കളാണ്. അതിന് ഉദാഹരണം താരദമ്പതികളുടെ പുത്രി കല്യാണിയുടെ വാക്കുകള്‍ തന്നെയാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് കല്യാണി. ചിത്രം ഹിറ്റായ സന്തോഷത്തിലാണ് മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ച് കല്യാണി മനസു തുറക്കുന്നത്.
ഒരു തമിഴ് മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ കല്യാണിക്ക് വിഷമമുണ്ടോ എന്ന ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് കല്യാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘എനിക്കിപ്പോള്‍ വേണ്ടത് അമ്മയുടെയും അച്ഛന്റെയും പിന്തുണയാണ്. അതെനിക്ക് കിട്ടുന്നുണ്ട്. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്‌നേഹമുണ്ട്.’അതുപോലെതന്നെ കരുതലുമുണ്ട്. അവരെ മാതാപിതാക്കളായി കിട്ടിയത് ഭാഗ്യമായി കരുതുന്നു.
എന്റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചുകൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നെ അത്രയും വിശ്വാസമുണ്ട്. അവര്‍ സിനിമയില്‍ ഇടപെടാറില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാന്‍ സിനിമ കണ്ടത്’ കല്യാണി പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നുവെന്നും കല്യാണി പറഞ്ഞു. എന്തായാലും മാതാപിതാക്കളുടെ പാതയിലാണ് മകളും