
താന്‍ പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞ് നടി കല്യാണി പ്രിയദര്ശന്.
തെലുങ്കില്‍ സജീവമായ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രം ‘വരനെ ആവശ്യമുണ്ട്’ വന്‍ വിജയമാണ് നേടിയത്.
ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി പ്രണയിച്ചേ താന്‍ വിവാഹം കഴിക്കൂവെന്ന് തുറന്നു പറഞ്ഞിരിക്കുന്നത്. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്യാണി മനസ്സ് തുറന്നത്
” പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്.
ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്…” കല്യാണി പറയുന്നു.