ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് കല്യാണി പ്രിയ ദര്ശന്.
ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി.
താരപുത്രി എന്ന ലേബലില്‍ നിന്നും തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി.
മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. പ്രണവിനൊപ്പമുള്ള ചിത്രമാണ് ഇനി താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.
ഇപ്പോഴിതാ തന്റെ വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ബിബിഷിന്റെ വ്യക്തമുണ്ടായിരിക്കണമെന്നും ഹൃദയത്തിലെ അരുണിന്റെ നിഷ്കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീഗിന്റെ സ്വാഗും ഉള്ള ഒരാളെ കിട്ടിയാല്‍ കെട്ടുമെന്ന് കല്യാണി പറയുന്നു.
എന്നാല്‍ ഇപ്പോള്‍ താന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും അടുത്തിടെയായിരുന്നു അനിയന് ചന്തുവിന്റെ വിവാഹമെന്നും യുഎസില്‍ നിന്നുള്ള മെലാനിയാണ് ചന്തുവിന്റെ ഭാര്യയെന്നും കല്യാണി പറയുന്നു.
കരിയറായാലും വിവാഹമായാലും തങ്ങളുടെ തീരുമാനത്തെ 100 ശതമാനവും പിന്തുണക്കുന്നവരാണ് തങ്ങളുടെ പാരന്റ്സ്. തങ്ങള്‍ക്ക് എന്നും അവര്‍ എല്ലാറ്റിനും സപ്പോര്‍ട്ട് ആണെന്നും കല്യാണി പറയുന്നു.