മോഹൻലാലിന്റെ മകൻ പ്രണവ് അഭിനയരംഗത്തേക്കു വന്നതിനു പിന്നാലെ, ലാലിന്റെ ആത്മസുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണിയും അഭിനയരംഗത്തേക്ക്. തെലുങ്ക് സിനിമയിലൂടെയാണു കല്യാണി വെള്ളിത്തിരയിലേക്കു കട ന്നുവരുന്നത്.
ചിത്രത്തിൽ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണു നായകൻ. വിക്രം കുമാറാണു സംവിധാ യകൻ. കഴിഞ്ഞ വർഷമാണു കല്യാണി ന്യൂയോർക്കിലെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയത്. വിക്രമും നയൻതാരയും അഭിനയിച്ച ഇരുമുഖന്റെ സഹസംവിധായികയായിരുന്നു കല്യാണി.