നടി കല്യാണി പ്രിയദര്ശന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്.
വീട്ടിലെ “പുതിയ തോട്ടക്കാരനെ’യാണ് കല്യാണി പരിചയപ്പെടുത്തുന്നത്. “വീട്ടില്‍ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്.
ആള് ജോലിയില്‍ വളരെ ആത്മാര്‍ഥത കാട്ടുന്നുണ്ട്.’ ജനലിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.
ജനലിലൂടെ ആളെ മുട്ടിവിളിക്കുന്ന കല്യാണിയെ ഇദ്ദേഹം തിരിഞ്ഞുനോക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സിനിമാത്തിരക്കുകള്‍ ഒഴിഞ്ഞ കല്യാണിയുടെ അച്ഛന് പ്രിയദര്‍ശനാണ് ആ തോട്ടക്കാരന്.
കല്യാണി ജനലിലൂടെ മുട്ടിവിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി, ചിരിച്ച് വീണ്ടും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രിയദര്ശന്.
എന്തായാലും തികഞ്ഞ പ്രകൃതി സ്നേഹി കൂടിയാണ് പ്രിയദര്ശന് എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്ന് പ്രേക്ഷകരും പറയുന്നു. അച്ഛനും മകളും ഇതോടെ പ്രേക്ഷകര്‍ക്കു വീണ്ടും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.