അച്ഛനെയും അമ്മയെയും എന്നെയും വച്ച് സംവിധാനം ചെയ്തിട്ടുള്ള ഏക സംവിധായകനാണ് ജോഷി സാർ. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അദ്ദേഹം.
കഥ കേൾക്കുന്നതുവരെ ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞപ്പോൾ അവർ വളരെ ത്രിൽഡ് ആയിരുന്നു. അമ്മയ്ക്ക് സാറിനെ വർഷങ്ങളായിട്ട് അറിയുന്നതാണ്, അച്ഛനും. അതുകൊണ്ട് എന്നേക്കാൾ സന്തോഷം അവർക്കായിരുന്നു.
എന്നേക്കാൾ ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ബോണ്ട് ഉണ്ട് അവർക്ക്. നമ്പർ 20 മദ്രാസ് മെയിലിൽ ചെറിയൊരു വേഷത്തിൽ അച്ഛൻ അഭിനയിച്ചിട്ടുണ്ട്.
അതുകൊണ്ട് സാറിനോട് ഞങ്ങളിൽ ആരാണ് ഫേവറൈറ്റെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ഞാൻ ചോദിക്കില്ല. അതിനുള്ള ഗട്ട്സ് ഇല്ല. പേടി അല്ല. ഒരു ബഹുമാനമുണ്ട്, അതിനെ ക്രോസ് ചെയ്യേണ്ടെന്ന് കരുതിയിട്ടാണ്. -കല്യാണി പ്രിയദർശൻ