കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവരാണു ഞാനും അപ്പുവും (പ്രണവ് മോഹൻലാൽ). പരസ്പരം അത്രയ്ക്ക് അടുത്തറിയാം.
ഐ.വി. ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം.
ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരൽ. ഏതെങ്കിലും സിനിമയുടെ സെറ്റിലാകും അതെന്നു മാത്രം.
അപ്പുവും അനിയും കീർത്തിയും ചന്തുവുമാണ് എന്റെ ടീം. അപ്പു എനിക്ക് ഫാമിലിതന്നെയാണ്.
വീട്ടിലെ ആൽബങ്ങളിൽ ചന്തുവിനൊപ്പമുള്ളതിനെക്കാൾ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാർക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിൻ എന്നാണ്.
അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ വലിയ ബുദ്ധിമുട്ടാണ്.
-കല്യാണി പ്രിയദർശൻ