തെന്നിന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരം കൂടിയാണ് കല്യാണി.
തന്റെ ക്യൂട്ട്നെസുകൊണ്ടും അഭിനയമികവു കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് കല്യാണി.
ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളുമൊക്കെ കല്യാണി അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ പിങ്ക് ഔട്ട്ഫിറ്റിലുള്ള സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് കല്യാണി. ത്രെഡ് വര്‍ക്കുള്ള ലെഹംഗ മോഡല്‍ ഡ്രസിലാണ് താരം തിളങ്ങുന്നത്. പതിവു പോലെ താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.