കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി സി.എം. ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഈ വാർഡിൽ സിപിഎമ്മിന് സ്വന്തം സ്ഥാനാർഥിയില്ല.
ഇവിടുത്ത അഞ്ചു വാർഡിൽ നാലിടത്തും ജയിച്ചു കയറിയത് യുഡിഎഫാണ്. എൽഡിഎഫിന് വിജയം നേടാനായത് ഒരിടത്ത് മാത്രമാണ്. കഴിഞ്ഞ തവണ 11 വാർഡുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്താണ് ഇത്.
ഒരു കാലത്ത് കോണ്ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂർ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിൻറെയും കൃപേഷിൻറെയും വീടുള്ള കല്യോട് വാർഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയമായിരുന്നു.