ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനിൽക്കുന്നതായി നടൻ കമൽഹാസൻ. മുന്‍ കാലങ്ങളില്‍ സംവാദങ്ങളിലൂടെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്നവർ ഇന്ന് അക്രമങ്ങളിലൂടെയാണ് പ്രതികരിക്കുന്നത്. തങ്ങളുടെ പഴയ നിലപാടുകൾ ഇവർ കൈയൊഴിഞ്ഞിരിക്കുകയാണ്. എന്താണോ നിരൂപിക്കുന്നത് അത് നേടിയെടുക്കാൻ മസിൽ പവർ ഉപയോഗിക്കുകയാണ്. ഇവർ ആക്രമണങ്ങളിൽ അഭിരമിക്കുന്നു. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആനന്ദവികടന് മാസികയിലെ പ്രതിവാര പംക്തിയിലാണ് കമൽ ഹിന്ദു തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമൽ ഇക്കാര്യം പറഞ്ഞത്. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇവരുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും കമൽ പറഞ്ഞു.