ചെന്നൈ: ജോലി ചെയ്യാത്തെവർക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കൾക്കും ബാധകമാക്കണമെന്ന് നടൻ കമൽഹാസൻ. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുതെന്നെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.
സമരം ചെയ്യുന്ന അധ്യാപകരെ കോടതി താക്കീത് ചെയ്യാറുണ്ട്. ഇത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ കാര്യത്തിലും നടപ്പാക്കണം. തമിഴ് രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും കഴിഞ്ഞ രണ്ടു മാസത്തോളമായി തുറന്നു പറയുന്ന കമൽഹാസൻ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.