കമലിന്റെ ആമിയാകാന്‍ രണ്ടു പാര്‍വതിമാരും തമ്മില്‍ മത്സരം

KAMAL

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കുട്ടിയെ അവതരിപ്പിച്ച് പാര്‍വതി ജയറാം മലയാള സിനിമാരംഗത്തേക്കു മടങ്ങിവരുന്നു. മാധവിക്കുട്ടിയുടെ യൗവ്വനം മുതല്‍ 75 വയസ് വരെയുള്ള കാലമാണു സിനിമയില്‍ പറയുന്നത്. ഇതില്‍ മാധവിക്കുട്ടിയുടെ മധ്യവയസു മുതലുള്ള കാലഘട്ടമാണു പാര്‍വതി അവതരിപ്പിക്കുന്നത്. യുവ നായിക പാര്‍വതിയാണ് മാധവിക്കുട്ടിയുടെ ചെറുപ്പവും കൗമാരവും അവതരിപ്പിക്കുന്നത്.

എന്നാല്‍, ആമിയിലെ കഥാപാത്രത്തിനായി രണ്ടു പാര്‍വതിമാരും തമ്മില്‍ മത്സരം മുറുകുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. മാധവിക്കുട്ടിയുടെ വേഷം താന്‍ മാത്രം ചെയ്യാമെന്ന നിലപാടിലാണു യുവതാരം പാര്‍വതി. ഈ സിനിമയ്ക്കുവേണ്ടി ഓപ്പണ്‍ ഡേറ്റ് നല്‍കാന്‍ തയാറാ ണെന്നും ഇവര്‍ അറിയിച്ചു. മലയാളിയായ ബോളിവുഡ് താരം വിദ്യ ബാലനായിരുന്നു ചിത്രത്തിലേക്കു കരാര്‍ ആയിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനു തൊട്ടുമുന്പ് വിദ്യ ബാലന്‍ സിനിമയില്‍നിന്നും പിന്മാറുകയായിരുന്നു.

Related posts