കോഴിക്കോട്: നല്ല നിര്മാതാവുണ്ടെങ്കിലേ നല്ല സിനിമയുണ്ടാകൂ എന്ന് സംവിധായകന് കമല്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.പി. മാധവന്നായര്ക്കുള്ള സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ത്തന്നെ സിനിമാ ലോകത്തേക്ക് കടന്ന് വരികയും പിന്നീട് ചലച്ചിത്ര നിര്‍മാണ വിതരണ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത അതുല്യ പ്രതിഭയാണ് വി.പി. മാധവന്നായരെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകന്റെ മനസറിഞ്ഞുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചതെന്നും കമല്‍ പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ടി.പി. വാസു, ടി.ജി. ശിവന്, പി.ആര്. നാഥന്, കമാല്‍ വരദൂര്‍, നടന് ബാബുസ്വാമി, സി.വി. രാമകൃഷ്ണന്, ലിബര്‍ട്ടി ബഷീര്‍, കെ.സി. ഇസ്മയില്‍,എം. രാജൻ, എം. ഷാഹുൽ എന്നിവർ സംബന്ധിച്ചു.