2005ലാണ് രാപ്പകൽ എന്ന ചിത്രം വരുന്നത്. അതിൽ അമ്മയുടെ വേഷം ചെയ്യാൻ ശാരദയെ തീരുമാനിക്കുകയും അവരെ വിളിക്കുകയും ചെയ്തു. അവർ കുറേ വർഷമായി മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല.
ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപി ആയിരുന്നു അവർ. വനിതാ കമ്മീഷൻ പോലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചെയർപേഴ്സൺ കൂടി ആയിരുന്നു. അതുകൊണ്ടുതന്നെ അവർ അഭിനയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.
ഞാൻ ചേച്ചിയെ വിളിച്ചപ്പോ പറഞ്ഞു മമ്മൂട്ടിയാണ് ഇതിലെ പ്രധാന വേഷം ചെയ്യുന്നത് എന്ന്. പെട്ടെന്നുതന്നെ മമ്മൂട്ടിയാണോ എന്ന് ആവേശത്തിൽ ചോദിച്ചു. ഞാൻ മമ്മൂട്ടിയെ ഇതുവരെ നേരിട്ടു കണ്ടിട്ടുപോലുമില്ല.
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണെങ്കിൽ എനിക്ക് ഭയങ്കര താൽപര്യമുണ്ട് എന്ന് ശാരദ പറഞ്ഞു. സത്യത്തിൽ കഥയും ഒന്നും പറഞ്ഞില്ല. മമ്മൂക്കയാണെന്ന് കേട്ട സന്തോഷത്തിൽ അവർ ഒകെ പറഞ്ഞു.
ലൊക്കേഷനിൽ മമ്മൂക്ക വന്നയുടൻ ശാരദ ചേച്ചി പോയി കെട്ടിപ്പിടിച്ചു. കൂടെ അഭിനയിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ച ഒരാളാണ് താങ്കൾ എന്നും അത് എന്താണെന്നു മാത്രം എനിക്കറിയില്ല എന്നും ശാരദ പറഞ്ഞു. -കമൽ