പതിമൂന്ന് വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനുശേഷം കമലഹാസനും ഗൗതമിയും വേര്‍പിരിഞ്ഞത് കഴിഞ്ഞദിവസമായിരുന്നു. ദാമ്പത്യത്തിലെ പൊരുത്തക്കേടുകളാണ് വേര്‍പിരിയാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഗൗതമി ബ്ലോഗിലൂടെ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, പ്രശ്നം വെറും വ്യക്തിപരമല്ല, പ്രമുഖ നടിയുമായി കമലിനുള്ള അടുപ്പമാണ് ദാമ്പത്യത്തില്‍ കല്ലുകടിയായതെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളിയായ നടി അഭിരാമിയാണ് പപ്പരാസികള്ക്കു കിട്ടിയ ഇര.
കമലും അഭിരാമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സംഭവത്തില്‍ അഭിരാമിയുടെ പ്രതികരണം ആരായാന്‍ രാഷ്ട്രദീപികയില്നിന്ന് വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിരാമി അമേരിക്കയിലാണ് സ്ഥിരതാമസം. അവസാനം അഭിനയിച്ചത് അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ്.
കഴിഞ്ഞവര്‍ഷം ഒരു മലയാളം ചാനലിനായി റിയാലിറ്റി ഷോയുടെ അവതാരകയുമായി. കമലുമായി കൂട്ടിച്ചേര്‍ത്ത് അഭിരാമിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം വീരുമാണ്ടി എന്ന ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയെ ചൂണ്ടി കാണിച്ചാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിക്കുന്നത്. 2009 ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നതിനിടെയാണ് ചില മാധ്യമങ്ങളുടെ ദുഷ്പ്രചരണം.