കോഴിക്കോട്: ദേശീയത അംഗീകരിക്കാനാവില്ലെങ്കില്‍ സംവിധായകന് കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി. ദേശീയ മാനകങ്ങളെ അംഗീകരിക്കാത്ത കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായി കമലില്‍ കാണുന്ന യോഗ്യത മോദിയെ നരഭോജിയെന്നു വിളിച്ചതാണ്. എസ് ഡി പി ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണു കമലെന്നും രാധാകൃഷ്ണന് ആരോപിച്ചു.
ചെഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തില്‍നിന്നും നിഷ്കാസനം ചെയ്യണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ചെഗുവേരയെ ആരാധിക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ കൊലകള്‍ക്ക് കാരണം. ഡിവൈഎഫ്ഐ നടത്തുന്ന പ്രാകൃത കൊലപാതകങ്ങള്‍ക്ക് കാരണം ചെ ഗുവേരയോടുള്ള ആരാധനയാണ്. ഈ സാഹചര്യത്തില്‍ നാരായണ ഗുരുവിന്റേയും വിവേകാനന്ദന്റേയും ചിത്രങ്ങള്ക്കരികില്നിന്ന് ചെ ഗുവേരയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് രാധാകൃഷ്ണന് ആവശ്യപ്പെട്ടു.