ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഞാന്‍ കരുതിയത് വലിയൊരു സംവിധാകന് ആകുമെന്നായിരുന്നു. കാരണം അന്ന് അഭിനയിക്കാനുള്ള മോഹമൊന്നും പറയുമായിരുന്നില്ല.
അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയാം. അതുപക്ഷെ അത്ര സീരിയസായി എടുത്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. നല്ല അസിസ്റ്റന്റ് ഡയറ്കടറായിരുന്നു. ഒരു സിനിമ നന്നായി ഡയറക്ട് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. നല്ല പ്രസന്‍സ് ഓഫ് മൈന്റുള്ളയാളായിരുന്നു. അതിനാല്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
സല്ലാപം ഒക്കെ കഴിഞ്ഞപ്പോള്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പുഴയും കടന്ന് ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ വല്ലാതെ എഫേര്‍ട്ട് ഇടുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരക്ടര്‍ ആകാന്‍ ശ്രമിക്കുന്നു. സ്റ്റാര്‍ ആകണം എന്ന നിശ്ചയദാര്‍ഢ്യം അവനുണ്ടായിരുന്നു. അത് പ്രധാനപ്പെട്ടതാണ്. ഉഴപ്പിക്കഴിഞ്ഞാല് നമ്മള് എവിടേയുമെത്തില്ല. ആ പരിശ്രമമാണ് ദിലീപിനെ താരമാക്കിയത് എന്ന് കമല്‍ പറഞ്ഞു.