പോലീസ് സാന്നിധ്യം ഉണ്ടാവരുത്! അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിപ്പിച്ച് എഴുന്നേല്‍പ്പിക്കേണ്ടെന്ന് കമല്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ പ്രദർശനം നടക്കുന്ന തിയറ്ററുകളിൽ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ചിത്രം തുടങ്ങുന്നതിനു മുൻപ് ദേശീയഗാന സമയത്ത് ആരെയും നിർബന്ധിച്ച് എഴുന്നേൽപ്പിക്കേണ്ടതില്ലെന്നും എഴുന്നേൽക്കാത്തവരെ പിടികൂടാൻ പോലീസ് തിയറ്ററുകൾക്കുള്ളിലേക്ക് കടക്കേണ്ടെന്നും കമൽ ചൂണ്ടിക്കാട്ടി. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേൽക്കെണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

2016ലെ മേളയ്ക്കിടെ ദശീയഗാന സമയത്ത് ചിലർ എഴുന്നേൽക്കാതിരുന്നത് വൻ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഇതേത്തുടർനന പോലീസ് തീയറ്ററിനുള്ളിൽ കടക്കുകയും അറസ്റ്റുൾപ്പടെ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ വൻ തോതിൽ പ്രതിഷേധമുയർന്നിരുന്നു.

Related posts