ഇപ്പോഴത്തെ തലമുറ വയലൻസിലേക്ക് മാറി. അത് സിനിമയ്ക്ക് ഗുണം ചെയ്യില്ല.
തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായക സങ്കല്പം മാറിയിട്ടുണ്ട്. അതുകൊണ്ടാണ് രജനികാന്തും വിജയ്യും മമ്മൂട്ടിയുമൊക്കെ അങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വയലൻസിനെ ഇഷ്ടപ്പെടുന്ന ഒരു പുതിയ തലമുറ വളർന്നു വരുന്നുണ്ട്. ഇത്തരം മനോഭാവം സിനിമയ്ക്ക് ഗുണകരമല്ല.