ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ. നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നും അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും കമൽഹാസൻ പറഞ്ഞു. എന്നാൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കമൽഹാസന്‍റെ ജന്മദിനമായ നവംബർ ഏഴിന് പാർട്ടി രൂപീകരിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് വാരികയായ ആനന്ദവികടനിൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന പംക്തിയിലാണ് നവംബർ ഏഴിനായി കാത്തിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഒരു എമർജൻസി ഓപ്പറേഷനുള്ള സമയമായിരിക്കുന്നു. യുവജനങ്ങൾ എന്നെ കാത്തുനിൽക്കുകയാണ്. അവരെ ഒരുമിച്ച് അണിനിരത്താനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. തമിഴ്നാടിനെ സേവിക്കുന്നത് കർത്തവ്യമാണെന്ന് കരുതുന്നവരെ ഞാൻ കൂപ്പുകൈയോടെ ക്ഷണിക്കുകയാണ്. ചില പ്രവർത്തന പദ്ധതികൾ തയാറാക്കേണ്ടതുണ്ടെന്നും കമൽ ഹാസൻ വ്യക്തമാക്കി.