ചൈന്ന: ജനകീയ പ്രശ്നങ്ങൾ അടുത്തറിയാനും അവ പരിഹരിക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുക, അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമൽ പുറത്തിറക്കിയത്.
അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങൾ, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും എന്നാൽ ഇത് പോലീസിനു പകരമാകില്ലെന്നും കമൽഹാസൻ പറഞ്ഞു. എന്നാൽ ഈ ആപ്പ് പോലീസിനെ സഹായിക്കുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.