ഏതൊരു തീരുമാനം എടുക്കുന്പോഴും എതിർപ്പുകൾ സ്വാഭാവികമായും ഉയർന്നു വരാറുണ്ട്. അങ്ങനെ ഒരു എതിർപ്പിനെ കുറിച്ചാണ് ഉലകനായകൻ കമൽ ഹാസൻ അടുത്തിടെ തുറന്നു പറഞ്ഞത്. തന്റെ മക്കൾ ഒരു കാര്യത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
അത് മറ്റൊന്നുമല്ല തന്റെ രാഷ് ട്രീയ പ്രവേശനത്തോടാണ് മക്കൾക്ക് എതിർപ്പ് ഉണ്ടായിരുന്നത്. തന്റെ കരിയറിലെ സുപ്രധാന തീരുമാനമായിരുന്നു മക്കള്‍ നീതി മയ്യം എന്ന പുതിയ പാര്‍ട്ടി.
ആ തീരുമാനത്തെയാണ് ശ്രുതി എതിർത്തത്. ശ്രുതിയും അക്ഷരയും ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂര്‍ണമായ അതൃപ്തിയിലാണ് അവര്‍. പ്രത്യേകിച്ച് ശ്രുതി, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ് അവള് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുവാന്‍ അവള്‍ക്ക് അവകാശമുണ്ട്.
ആ കലാകാരന് അവളിലുമുണ്ട്. അവള് അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട്. പക്ഷേ എന്റെ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല-അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.