ക​മ​ൽ​ഹാ​സ​ന്‍റെ നാ​വ​രി​യ​ണം; തീ​വ്ര​വാ​ദ​ത്തി​നു മ​ത​മി​ല്ല; ഗോ​ഡ്സെ​യെ ഹി​ന്ദു ഭീ​ക​ര​നാ​ക്കി​യ​തി​നെ​തി​രേ ത​മി​ഴ് മ​ന്ത്രി

ചെ​ന്നൈ: മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ന്‍റെ നാ​വ​രി​യ​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി. ഗാ​ന്ധി​ജി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ ഹി​ന്ദു ഭീ​ക​ര​വാ​ദി​യാ​യി​രു​ന്നെ​ന്ന ക​മ​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഒ​രു ഹി​ന്ദു​വാ​ണെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. അ​യാ​ളു​ടെ ആ ​നാ​വ​രി​യ​ണം. തീ​വ്ര​വാ​ദ​ത്തി​നു മ​ത​മി​ല്ല, ഹി​ന്ദു​വെ​ന്നോ മു​സ്ലി​മെ​ന്നോ ക്രി​സ്ത്യാ​നി​യെ​ന്നോ ഇ​ല്ല- ബാ​ലാ​ജി പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ അ​റ​വാ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാ​ണെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞ​ത്.

ഇ​തൊ​രു മു​സ്ലിം ഭൂ​രി​പ​ക്ഷ മേ​ഖ​ല ആ​യ​തു​കൊ​ണ്ട​ല്ല ഞാ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ ഇ​വി​ടെ ഉ​ള്ള​തു​കൊ​ണ്ടാ​ണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ ഭീ​ക​ര​വാ​ദി​യെ​ന്ന​ത് ഒ​രു ഹി​ന്ദു​വാ​ണ്. പേ​ര് നാ​ഥു​റാം ഗോ​ഡ്സെ- ക​മ​ൽ പ​റ​ഞ്ഞു. വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ൾ സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ന്ത്യ​യാ​ണു താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ പ​താ​ക​യി​ൽ മൂ​ന്നു നി​റ​ങ്ങ​ളും നി​ല​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. താ​നൊ​രു ന​ല്ല ഇ​ന്ത്യ​ക്കാ​ര​നാ​ണ്. അ​ഭി​മാ​ന​ത്തോ​ടെ അ​തെ​വി​ടെ​യും വി​ളി​ച്ചു​പ​റ​യാ​ൻ മ​ടി​യി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

Related posts