ചെന്നൈ: ഹിന്ദു മഹാസഭ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി നടന് കമല്ഹാസന് രംഗത്ത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെ ചിലര്‍ ദേശവിരുദ്ധരാക്കി ജയിലിലടക്കും. ഇപ്പോള്‍ ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ട് ഇവര്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നു. ഇത്തരക്കാര്‍ക്ക് വിമര്‍ശനങ്ങളെ നേരിടുന്നതില്‍ ഭയമാണെന്നും കമല്ഹാസന് പ്രതികരിച്ചു.
രാജ്യത്തു ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമർശം നടത്തിയ നടൻ കമൽ ഹാസനെ വെടിവച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭാ നേതാവ് പണ്ഡിറ്റ് അശോക് ശർമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമലിനെയും അദ്ദേഹത്തെയും പോലുള്ളവരെ തൂക്കിലേറ്റുകയോ വെടിവച്ചുകൊല്ലുകയോ ആണു വേണ്ടത്. എങ്കിൽ മാത്രമേ ഇത്തരക്കാർ പാഠം പഠിക്കൂ. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും ശർമ പറഞ്ഞു.
കമലിന്റെ സിനിമകളൊന്നും ഇനി മേലിൽ തങ്ങളുടെ സംഘടനയിൽപെട്ടവർ കാണില്ല. അതുപോലെ എല്ലാ ഇന്ത്യക്കാരും കമലിനെ ബഹിഷ്കരിക്കുകയാണു വേണ്ടത്- അശോക് ശർമ പറഞ്ഞു. നേരത്തേ, തമിഴ് വാർത്താ വാരികയായ ആനന്ദവികടൻ മാസികയിലെ പംക്തിയിലാണ് ഹൈന്ദവ തീവ്രവാദത്തിനെതിരേ കമൽഹാസൻ പ്രതികരിച്ചത്. രാജ്യത്തു ഹൈന്ദവ തീവ്രവാദം ഇല്ലെന്നു പറയാനാകില്ല. ജാതിയുടെ പേരിൽ യുവാക്കളിൽ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങൾ നടക്കുന്നത്. മുൻ കാലങ്ങളിൽ യുക്തികൊണ്ടു മറുപടി പറഞ്ഞിരുന്നവർ ഇന്ന് ആയുധങ്ങൾ കൊണ്ടാണു പ്രതികരിക്കുന്നതെന്നും കമൽഹാസൻ പറഞ്ഞിരുന്നു.