പ്രചരിക്കുന്നത് പച്ചക്കള്ളം! ‘’ആമി’’യില്‍ മഞ്ജുവാര്യരെ നായികയാക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന്‍ കമല്‍ രാഷ്ട്രദീപികയോട്

നിയാസ് മുസ്തഫ
Kamal

കോട്ടയം: മഞ്ജുവാര്യരെ ആമിയില്‍ നായികയാക്കരുതെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചരണം പച്ചക്കള്ളമാണെന്ന് സംവിധായകന്‍ കമല്‍ രാഷ്ട്രദീപികയോട് പറഞ്ഞു. കമലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ആമി. അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ(മാധവിക്കുട്ടി)  ജീവിത കഥ പറയുന്ന ചിത്രമാണിത്. കമലാസുരയ്യയുടെ വേഷം ചെയ്യാന്‍ ആദ്യം തയാറായ ബോളിവുഡ് നടി വിദ്യാ ബാലന്‍ ചിത്രത്തില്‍നിന്ന് പിന്‍മാറിയിരുന്നു. ഈ സാഹ ചര്യത്തിലാണ് ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മഞ്ജു വാര്യരെ ആമിയാക്കാന്‍ കമല്‍ തീരുമാനിച്ചത്.

മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ആമിയെന്ന് ഇതിനോടകം തന്നെ സിനിമാ മേഖല വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ മുന്‍ ഭര്‍ത്താവ് കൂടിയായ നടന്‍ ദിലീപ് ആമിയായി മഞ്ജുവിന് അവസരം നല്‍കരുതെന്ന് കമലിനോട് പറഞ്ഞതായും കമല്‍ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇരുവരും വഴക്കിട്ടെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

ദിലീപ് നേതൃത്വം നല്‍കുന്ന സംഘടനയുടെ അധീനത യിലാണ് കേരളത്തിലെ തിയറ്ററുകളെല്ലാം. അതുകൊണ്ട് ചിത്രം തിയറ്ററുകളിലെത്തുന്‌പോള്‍ ദിലീപ് ചിത്രത്തെ പരാജയ പ്പെടുത്താന്‍ ശ്രമിക്കുമെന്നും കിംവദന്തികള്‍ പ്രചരിച്ചു.
എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം പച്ചക്കള്ള മാണെന്നാണ് കമല്‍ പറയുന്നത്. ദിലീപ് പ്രഷണല്‍ നടനാണ്. മഞ്ജുവാര്യര്‍ പ്രഫഷണല്‍ നടിയും. ഇരുവരും അഭിനയത്തെ പ്രഫഷണലായി മാത്രം കാണുന്നയാളുകളാണ്. എന്‍റെ ചിത്ര ത്തില്‍ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യ പ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുന്നയാളല്ല ദീലീപ്. ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടെന്ന വാര്‍ത്തകളൊക്കെ ആരോ പടച്ചുവിടു ന്നതാണ് കമല്‍ പറയുന്നു.

കമലിന്‍റെ സംവിധാന  സഹായിയായാണ് ദിലീപ് സിനിമ യില്‍ തുടക്കം കുറിക്കുന്നത്. കമല്‍ ദിലീപിനു ഗുരുതുല്യ നാണ്.  മഞ്ജുവാര്യരുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ദിലീപ് അടുത്തിടെയാണ് നടി കാവ്യാമാധവനെ വിവാഹം കഴിച്ചത്. ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമല്‍ ആമിയിലെ നായികയെ തീരുമാനിച്ചത്.

വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിദ്യ ചിത്രത്തില്‍ നിന്നും പിന്‍മാറി. വിദ്യ ചിത്രത്തില്‍ നിന്ന് എന്തിനാണ് പിന്‍മാറിയതെന്ന് ഇതുവരെ കമലിന് അറി യില്ല. തുടര്‍ന്ന് പല നടിമാരെയും ആമിയാകാന്‍ പരിഗണി ച്ചെങ്കിലും മഞ്ജുവാര്യരിലേക്ക് തന്നെ കമല്‍ എത്തിപ്പെടു കയായിരുന്നു. ആമിയാകാന്‍ തീരുമാനിച്ച മഞ്ജുവാര്യര്‍ അതിനായുള്ള തയാറെടുപ്പിലുമാണ് ഇപ്പോള്‍.

Related posts