ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിന്നൽ പരിശോധന.
തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തിയത്.
തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ വാഹനത്തിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.
കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ ജനവിധി തേടുന്നത്.