ഉണ്ണികളെ ഒരു കഥ പറയാം വെസ്റ്റേണ്‍ മൂഡില്‍ കഥ പറയുന്ന ചിത്രമായതിനാല്‍ കോസ്റ്റ്യൂമും അത്തരത്തിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് സംവിധായകൻ കമൽ. ലാലിനോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കഥാപാത്രത്തിനു വേണ്ടി ഏതുതരം ഡ്രസ് അണിയാനും അദ്ദേഹം റെഡിയായി.
അങ്ങനെ കോസ്റ്റ്യൂമര്‍ എം.എം. കുമാറും ഞാനും മദ്രാസിലെ ബര്‍മ സ്ട്രീറ്റില്‍ പോയി ലാലിന്റെ കഥാപാത്രമായ എബിക്കുള്ള പഴയ കോട്ടും സ്വറ്ററും വാങ്ങി. അലസമായി താടി വളര്ത്തിയതാകണം നായകന്റെ മുഖം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം ലാലിനു താടി വളര്‍ത്താന്‍ കഴിഞ്ഞില്ല.
ഒടുവില്‍ മേക്കപ്പ്മാന് പാണ്ഡ്യന് മുംബൈയില്‍ നിന്നു വരുത്തിയ മൂന്നു സെറ്റ് താടിയായിരുന്നു ചിത്രത്തിനു വേണ്ടി ഉപയോഗിച്ചത്. ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് വന്‍ഹിറ്റായി. ചിത്രം ഇറങ്ങിയതിനു ശേഷം അന്നത്തെ ചെറുപ്പക്കാര്‍ നായകന്റെ രൂപം അനുകരിച്ചിരുന്നു എന്ന് കമൽ പറഞ്ഞു.