ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച നടൻ കമൽഹാസനെതിരെ പോലീസ് കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്ഹാസന് നടിയുടെ പേര് പരാമര്‍ശിച്ചത്.
പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. എന്നാല്‍ എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. നേരത്തെ സംഭവത്തിൽ കമല്ഹാസന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.