231 വര്‍ഷത്തെ ചരിത്രത്തിനിടെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയായി കമല ഹാരിസ് മാറിയപ്പോള്‍ ഇന്ത്യയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷം.
യുഎസ് വൈസ് പ്രസിഡന്റ് പദവിയെത്തുന്ന ആദ്യ വനിത താനായിരിക്കും എന്നാല്‍ അവസാനത്തേതല്ലെന്നുമാണ് നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ പറഞ്ഞത്.
തന്റെ ഈ നേട്ടം കാണുന്ന യുഎസിലെ ഓരോ കൊച്ചു പെണ്‍കുട്ടിയും യുഎസ് സാധ്യതയുള്ള രാജ്യമാണെന്ന് മനസ്സിലാക്കണം. ജനങ്ങളെ അഭിസംബോധന ചെയ്ത് അവര്‍ പറഞ്ഞു.
ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തെ പുതിയ പ്രഭാതമെന്നാണ് കമല ഹാരിസ് വിശേഷിപ്പിച്ചത്.
അമേരിക്കന്‍ ജനതയുടെ ഐക്യത്തിന്റെ വക്താവാണ് ബൈഡനെന്നും തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു. അമ്മ ശ്യാമള ഗോപാലന് അടക്കമുള്ളവരുടെ ത്യാഗങ്ങളുും കമല സ്മരിച്ചു.
1964 ഒക്ടോബര്‍ 20 നു കലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണു കമലയുടെ ജനനം. പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്സ് കോളജില്‍നിന്നു നിയമബിരുദം 1989ല്‍. ഓക്ലന്ഡില് ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണു കരിയര്‍ തുടങ്ങുന്നത്.
2010 കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായപ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമായി. 2016ലാണ് യുഎസ് സെനറ്റിലെത്തുന്നത്. അറ്റോര്‍ണിയായ ഡഗ്ലസ് എംഹോഫിനെ 2014ല്‍ വിവാഹം ചെയ്തു.