വി​ള​ക്ക് കൈ​മാ​റു​ന്നു, ക​മ​ല ഹാ​രി​സ് പ്രാ​പ്തി​യു​ള്ള നേ​താ​വെന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: പു​തി​യ ത​ല​മു​റ​യ്ക്കു വി​ള​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ നേ​രി​ടാ​ൻ ക​ഴി​വും പ്രാ​പ്തി​യു​മു​ള്ള നേ​താ​വാ​ണു ക​മ​ലാ ഹാ​രി​സ് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു ബൈ​ഡ​ൻ.രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ വോ​ട്ട​ർ​മാ​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബൈ​ഡ​ൻ യു​വ​ശ​ബ്ദ​ങ്ങ​ൾ​ക്ക് സ​മ​യ​വും സ്ഥ​ല​വും ഉ​ണ്ടെ​ന്നും പ​റ​ഞ്ഞു.

ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും യു​ക്രെ​യ്‌​നു​ള്ള പി​ന്തു​ണ തു​ട​രാ​നും സു​പ്രീം കോ​ട​തി പ​രി​ഷ്‌​ക​ര​ണ​ത്തി​നാ​യി ശ്ര​മി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് സൂ​ചി​പ്പി​ച്ചു.

Related posts

Leave a Comment