പിതൃദിനത്തിലെ വാർത്ത കേട്ട് ഞെട്ടി നേമം കാർ;  ഭക്ഷണം നൽകാതെ അമ്മയെ പാർപ്പിച്ചത് വൃത്തിഹീനമായ കക്കൂസ് മുറിയിൽ; സംഭവം പുറത്തായതോടെ മുങ്ങി മകനും മരുമകളും

നേ​മം: അ​മ്മ​യെ വീ​ടി​നു സ​മീ​പ​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി പാ​ർ​പ്പി​ച്ചി​രു​ന്ന മ​ക​നും മ​രു​മ​ക​ൾ​ക്കു​മെ​തി​രെ നേ​മം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ല്ലി​യൂ​ർ കു​രു​വി​ക്കാ​ട് റീ​ന ഭ​വ​നി​ൽ ക​മ​ല (80)യെ​യാ​ണ് മാ​സ​ങ്ങ​ളാ​യി ശൗ​ചാ​ല​യ​ത്തി​ൽ പാ​ർ​പ്പി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​സ്ഐ വി.​എം. ശ്രീ​കു​മാ​റി​ന്‍റെ​യും പി​ആ​ർ​ഒ മ​തി​മാ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വൃ​ദ്ധ​യെ തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ​യി​ലെ സ്വ​പ്ന​കൂ​ടി​ലേ​ക്ക് മാ​റ്റി.

ക​മ​ല​യ്ക്ക് ന​ല്ല ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ മു​ഷി​ഞ്ഞ വേ​ഷ​ത്തി​ലു​മാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ക​ൻ ബാ​ല​ച​ന്ദ്ര​നും മ​രു​മ​ക​ൾ ഗീ​ത​യ്ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് നേ​മം പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് മ​ക​നും മ​രു​മ​ക​ളും വീ​ടും പൂ​ട്ടി സ്ഥ​ലം​വി​ട്ടു.

Related posts