സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം എന്താണെന്ന് നടി കസ്തൂരി.
എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്താറുള്ള കമലിന് പൊലീസ് നിയമ ഭേദഗതിയെക്കുറിച്ചും അതേ അഭിപ്രായമാണോ എന്ന് കസ്തൂരി ചോദിക്കുന്നു.
ബഹുമാനപ്പെട്ട കമല്‍ സാർ, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കള്‍ സ്വേച്ഛാധിപത്യമെന്നു വിളിക്കാറുണ്ട്.
ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ?” എന്നാണ് കസ്തൂരിയുടെ ട്വീറ്റ്.
പൊലീസ് നിയമ ഭേദഗതി വിവാദമായതോടെ ഉടന്‍ നടപ്പാക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു.