ചെന്നൈ: നടൻ കമൽഹാസനോടും മകൾ ശ്രുതി ഹാസനോടും കോവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. ശ്രുതി ഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനേത്തുടർന്നാണ് ഇരുവരോടും നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടത്.
ഇതേത്തുടർന്ന് കമൽഹാസൻ നേരത്തെ താമസിച്ചിരുന്ന വസതിക്കു മുന്നിൽ ആരോഗ്യ പ്രവർത്തകർ നോട്ടീസ് പതിച്ചു. എന്നാൽ കമൽ ഇവിടെയല്ല താമസം എന്ന് അറിഞ്ഞതോടെ നോട്ടീസ് ഇവിടെ നിന്ന് നീക്കം ചെയ്തു.