തലശേരി: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ നാല് വർഷമായി ജില്ലക്ക് പുറത്ത് കഴിയുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി കതിരൂരിൽ നാളെ ന്യായ വിചാരസദസ് സംഘടിപ്പിക്കും.
യുവധാര കതിരൂരിെൻറയും സർഗ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ വൈകുന്നേരം ആറിന് തരുവണത്തെരു സണ്‍ഡേ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പരിപാടി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചിത്രകാര·ാരായ എബി എൻ.ജോസഫ്, സെൽവൻ മേലൂർ, ബി.ടി.കെ. അശോകൻ എന്നിവർ തയാറാക്കിയ ’ദി ഫാബ്രിക്കേറ്റഡ്’ എന്ന ഇൻസ്റ്റലേഷൻ നാടകം അവതരിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, അഡ്വ. സി.പി. ഉദയഭാനു, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ചലചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ളി, കവി രമേശ് കാവിൽ തുടങ്ങിയവർ സംബന്ധിക്കും. കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. സനിൽ, മുൻ പ്രസിഡൻറ് കെ.വി. പവിത്രൻ, എൻ. സുധീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.