ഹിന്ദു തീവ്രവാദത്തെ എങ്ങനെ നേരിടണമെന്നത് മലയാളികളെ കണ്ട് പഠിക്കണം! ഇക്കാര്യത്തില്‍ കേരളം രാജ്യത്തിനു തന്നെ മാതൃക; നടന്‍ കമല്‍ഹാസന്‍ പറയുന്നു

ഹിന്ദു തീവ്രവാദം എന്ന അപകടത്തെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടെതങ്ങനെയാണെന്ന് കേരളത്തെ അല്ലെങ്കില്‍ മലയാളികളെ കണ്ടുപഠിക്കണമെന്ന് പ്രശസ്ത തമിഴ് നടന്‍ കമല്‍ഹാസന്‍. ഇന്ത്യയില്‍ ഹിന്ദു തീവ്രവാദത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്. ജാതി വിദ്വേഷം യുവാക്കളില്‍ കുത്തി വയ്ക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് എല്ലായിടത്തും തന്നെ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് ഒരിക്കലും പറയാനാകില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. തമിഴിലെ ഒരു വാരികയിലെ തന്റെ സിഥിരം പംക്തിയിലാണ് കമല്‍ഹാസന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

പ്രത്യേക ലക്ഷ്യത്തോടെ ചിലര്‍ പടച്ചുവിടുന്ന വര്‍ഗ്ഗീയകലാപങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്നാടിനേക്കാള്‍ മെച്ചം കേരളമാണ്. മുമ്പ് യുക്തികൊണ്ടു മറുപടി പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ആയുധം കൊണ്ടാണ് മറുപടി പറയുന്നത്. ഇത് ഹിന്ദു തീവ്രവാദം എവിടെയെന്ന് ചോദിക്കുന്നവര്‍ക്ക് അവര്‍ തന്നെ നല്‍കുന്ന മറുപടിയാണ്. സിനിമാതാരങ്ങളെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്നതിന് ഉത്തമഉദാഹരണമാണ്. അതേസമയം ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച വെറും താല്‍ക്കാലികം മാത്രമാണെന്നും കമല്‍ തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. കമല്‍ ബിജെപിയില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകള്‍. നേരത്തേ ജിഎസ്ടിയെ പരിഹസിക്കുന്നു എന്നാരോപിച്ച് വിജയ് നായകനായ മെര്‍സെലിനെതിരേ ബിജെപി രംഗത്ത് വന്നപ്പോഴും കമല്‍ ശക്തമായി പ്രതികരിച്ചിരുന്നു.

 

Related posts